EntertainmentIndiaLatest

കോഴി മദ്യപാനത്തിന് അടിമ, മദ്യം ഇല്ലെങ്കില്‍ ഭക്ഷണം തൊടില്ല

“Manju”

 

ഭണ്ഡാര (മഹാരാഷ്‌ട്ര) : മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും വരെ സ്ഥിരമായി മദ്യപിച്ചാല്‍ അടിമയായി മാറും.  ഇതാ ഒരു കോഴിക്കഥ.  മദ്യം ഒരു തുള്ളി പോലും കുടിക്കാത്തയാളാണ് പൂവന്‍കോഴിയുടെ ഉടമ. കോഴി വളര്‍ത്തലില്‍ തത്പരനായ ഭൗ കഠോര്‍ വിവിധ ഇനം കോഴികളെ വളര്‍ത്തുന്നുണ്ട്. അതില്‍ ഉള്‍പ്പെട്ടതാണ് ഈ പൂവനാശാനുംകഴിഞ്ഞ വര്‍ഷം ശാരീരിക അസ്വസ്തകള്‍ കാരണം കോഴിയാസാന്  ഭക്ഷണവും വെള്ളവും ഒന്നും വേണ്ടാതായി.  അപ്പോഴാണ് ഗ്രാമത്തിലെ  ഒരാളുടെ നിര്‍ദേശം വയറിന്റെ പ്രശ്നമാണേല്‍ മാറും ഈ മരുന്ന് കൊടുത്താല്‍ മതി. അപ്രകാരം കോഴിയെ രക്ഷിക്കാനായി കുറച്ച്‌ മാസത്തേക്ക് നാടന്‍ മദ്യം നല്‍കി. ഇത് കിട്ടാതായതോടെ വിദേശമദ്യം നല്‍കിത്തുടങ്ങി. കുറച്ചുനാളുകള്‍ക്ക് ശേഷം രോഗം ഭേദമായെങ്കിലും കോഴി മദ്യത്തിന് അടിമയായി.

മദ്യം കിട്ടാതെ ഭക്ഷണവും വെള്ളവും കഴിക്കാന്‍ തയാറാകാത്തതിനാല്‍ പൂവനുവേണ്ടി കുപ്പി വാങ്ങാന്‍ പ്രതിമാസം 2,000 രൂപ വരെയാണ് ഭൗ കഠോര്‍ ചിലവഴിക്കേണ്ടിവരുന്നത്. വീട്ടിലെ പ്രിയപ്പെട്ട കോഴി മദ്യത്തിന് അടിമയായതില്‍ ആശങ്കയിലാണ് കഠോറും കുടുംബാംഗങ്ങളും.

ലഹരിയില്‍ നിന്ന് മുക്തി നല്‍കണമെങ്കില്‍ ക്രമേണ അളവ് കുറച്ച്‌ കോഴിയെ മദ്യപാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കണമെന്നാണ് പ്രദേശത്തെ മൃഗഡോക്‌ടര്‍ ഗുണ്വന്ത് ഭഡ്കെയുടെ നിര്‍ദേശം. കൂടാതെ മദ്യത്തിന്റെ മണമുള്ള വിറ്റാമിന്‍ മരുന്നുകള്‍ നല്‍കണമെന്നും മൃഗഡോക്‌ടര്‍ പറയുന്നു.

Related Articles

Back to top button