IndiaLatest

യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി

“Manju”

ഹവേരി: ഭാര്യയ്ക്ക് എച്ച്.ഐ.വി. പോസിറ്റീവായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള നിരാശയില്‍ ഭര്‍ത്താവ് കോടാലിക്കു വെട്ടി കൊലപ്പെടുത്തി പോലീസില്‍ കീഴടങ്ങി. ഞായറാഴ്ച നടന്ന സംഭവത്തില്‍ ഹുലഗമന്നവര്‍ (40) എന്നയാളാണ് കീഴടങ്ങിയത്.
കര്‍ണ്ണാടക റെണബെന്നൂരിലെ കപ്പിള്‍സ് റെസിഡന്‍സിയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒന്‍പതു വര്‍ഷം മുന്‍പാണ് നവീനുമായുള്ള യുവതിയുടെ രണ്ടാം വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും ഒന്‍പത്, ആറ് വയസ്സുള്ള രണ്ടു പെണ്‍ കുട്ടികളുമുണ്ട്.

ഭാര്യ എച്ച.ഐ.വി. രോഗബാധിത ആയതിനെ തുടര്‍ന്നുണ്ടായ മാനസിക പിരിമുറുക്കമാണ് തന്നെ കൊലപാതകത്തിലേക്കു നയിച്ചതെന്നും നവീന്‍ പോലീസിനോടു പറഞ്ഞു. നാലു വര്‍ഷം മുന്‍പാണ് യുവതി എച്ച്.ഐ.വി. രോഗ ബാധിതയാണെന്ന് അറിഞ്ഞത്. ഇതോടെ ഇരുവരും മാനസിക പിരിമുറുക്കത്തിലായി. ഇതാണ് നവീനെ കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു.കൊലക്കുശേഷം പ്രതി റെണബെന്നൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തി നേരിട്ട് എത്തി പോലീസിന് മുന്‍പില്‍ ഹാജരാവുകയായിരുന്നു.

Related Articles

Back to top button