InternationalLatest

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച്‌ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്‌

“Manju”

Ibrahimovic: FIFA can't stop me playing in the World Cup - Malayalam MyKhel

ശ്രീജ.എസ്

രാജ്യാന്തര ഫുട്‌ബോളിലെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച്‌ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്‌. ജോര്‍ജിയയ്ക്കും കൊസോവോയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് ഇതിരഹാസ താരത്തെ തിരിച്ച്‌ വിളിച്ചിരിക്കുന്നത്. 2016ലെ യൂറോകപ്പില്‍ നിന്ന് സ്വീഡന്‍ പുറത്തായതിന് പിന്നാലെയാണ് ഇബ്രാഹിമോവിച്ച്‌ വിരമിച്ചത്.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇബ്രാഹിമോവിച്ചിനെ സ്വീഡിഷ് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തി. ദേശീയ ടീമിലേക്ക് തിരിച്ച്‌ വരാന്‍ താല്‍പര്യമുണ്ടെന്ന് അടുത്തിടെ ഇബ്രാഹിമോവിച്ച്‌ പറഞ്ഞിരുന്നു. 39കാരനായ ഇബ്രാഹിമോവിച്ച്‌ സ്വീഡനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. എ സി മിലാന്‍ താരമായ ഇബ്രാഹിമോവിച്ച്‌ സെരി എയില്‍ ഈ സീസണില്‍ 14 കളിയില്‍ നിന്ന് 14 ഗോള്‍ നേടിയിട്ടുണ്ട്.

 

Related Articles

Back to top button