IndiaKeralaLatest

ജിയോയെ പിന്നിലാക്കി എയര്‍ടെല്‍

“Manju”

ന്യൂഡെല്‍ഹി: പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി വീണ്ടും തുടര്‍ച്ചയായി എയര്‍ടെല്‍ മുന്നില്‍. നവംബര്‍ മാസത്തിലേ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിലേക്ക് പുതുതായി എത്തിയവര്‍ 43.70 ലക്ഷമാണെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്ക്.
ജിയോയിലേക്ക് 19.36 ലക്ഷം പേരാണ് എത്തിയത്. അതേ സമയം വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടം തന്നെയാണ് 28.94 ലക്ഷം വരിക്കാരെ ഇവര്‍ക്ക് നഷ്ടമായി.

പുതിയ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ് വര്‍കില്‍ എത്തിക്കുന്നതില്‍ ഇത് തുടര്‍ച്ചയായ നാലാം മാസമാണ് എയര്‍ടെല്‍ ജിയോയെ പിന്നിലാക്കുന്നത്. ജിയോ 4ജി സേവനങ്ങള്‍ മാത്രം നല്‍കുന്ന ഓപറേറ്ററാണ്. എന്നാല്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്‌എന്‍എല്‍ എന്നിവ 2ജി, 3ജി, 4ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, എയര്‍ടെല്‍ മിക്ക സര്‍കിളുകളിലും 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത കുറച്ച്‌ മാസങ്ങളില്‍ രാജ്യത്തൊട്ടാകെ കമ്ബനി 3ജി സേവനം നിര്‍ത്തുമെന്നാണ് അറിയുന്നത്.
നവംബറിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ മൊത്തം വരിക്കാര്‍ 40.82 കോടിയാണ്. തൊട്ടുപിന്നില്‍ 33.46 കോടി ഉപഭോക്താക്കളുള്ള എയര്‍ടെലുമുണ്ട്. വോഡഫോണ്‍ ഐഡിയ 28.99 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്. 11.88 കോടി ഉപഭോക്താക്കളുള്ള ബിഎസ്‌എന്‍എല്‍ നാലാം സ്ഥാനത്താണ്.

Related Articles

Back to top button