KeralaLatest

കരിക്കൻ വില്ല ദമ്പതി വധക്കേസ് മുഖ്യസാക്ഷി ഗൗരി ഓർമയായി

“Manju”

തിരുവല്ല • കരിക്കൻ വില്ല ദമ്പതി വധക്കേസിൽ പ്രതികളെ കണ്ടെത്തുന്നതിന് നിർണായക സാക്ഷിമൊഴി നൽകിയ മഞ്ഞാടി പൂതിരിക്കാട്ട് മലയിൽ ഗൗരി (ഗൗരിയമ്മ– 98) മരിച്ചു. കേസിലെ മുഖ്യസാക്ഷിയായിരുന്ന ഗൗരി, കരിക്കൻ വില്ലയിലെ ജോലിക്കാരി ആയിരുന്നു. കൊച്ചുമകൾ മിനിയുടെ വസതിയിലാണ് അന്ത്യം. ഏറെനാളായി കിടപ്പിലായിരുന്നു.

1980 ഒക്‌ടോബർ 6ന് മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കൻ വില്ലയിൽ കെ.സി.ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ–56) എന്നിവർ കൊല്ലപ്പെട്ടത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. മക്കളില്ലാത്ത ദമ്പതികൾക്ക് പുറംലോകവുമായി അധികം ബന്ധമില്ലായിരുന്നു. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

Related Articles

Back to top button