IndiaLatest

ഓള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 4 ന്

“Manju”

ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 4 ന് നിശ്ചയിച്ചു

ശ്രീജ.എസ്

അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്റെ (എ ഐ സി എഫ്) ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2021 ജനുവരി 4ന് നടക്കും. വോട്ടെടുപ്പ് ഷെഡ്യൂള്‍ അനുസരിച്ച്‌ ജനുവരി 4 ന് രാവിലെ 11 നും വൈകിട്ട് 4 നും ഇടയില്‍ വോട്ടെടുപ്പ് നടക്കും. ഫലങ്ങള്‍ അന്ന് വൈകുന്നേരം പ്രഖ്യാപിക്കും.

ഓരോ തസ്തികയിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന് മാത്രമേ വോട്ട് രേഖപ്പെടുത്തൂ,” എന്ന് വോട്ടെടുപ്പ് ഷെഡ്യൂള്‍ പറയുന്നു. വോട്ടെടുപ്പ് ഷെഡ്യൂള്‍ അനുസരിച്ച്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 22-24 വരെ ആണ്.

നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ഡിസംബര്‍ 26നും, നാമനിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 27-29, മത്സരാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കല്‍ ഡിസംബര്‍ 30 ന് നടക്കും. എ ഐ സി എഫ് ഇലക്ടറല്‍ കോളേജിലെ അംഗങ്ങള്‍ ഡിസംബര്‍ 21 ന് സുരക്ഷിത പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Related Articles

Back to top button