KeralaLatest

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

“Manju”

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ നിന്നെത്തിയ അഞ്ച് യാത്രക്കാരാണ് പിടിയിലായത്. ശരീരത്തിലും ചവിട്ടിയിലും കളിപ്പാവയിലും ഒളിപ്പിച്ചാണ് മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

അഞ്ച് കേസുകളിലായി 3.669 കിലോഗ്രാം സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 482 ഗ്രാം സ്വര്‍ണ മിശ്രിതം ആണ്. വളരെ വിദഗ്ധമായ ഫ്‌ലോര്‍മാറ്റ്, കളിപ്പാട്ടം, ടെഡി ബെയര്‍ എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയിലാണ് മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ വടകര സ്വദേശിയില്‍ നിന്ന് പിടികൂടിയത് 1092 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ്. റിയാദില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനും സ്വര്‍ണക്കടത്തിന് പിടിയിലായി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ 633 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

 

Related Articles

Back to top button