KeralaLatest

ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ 2500 പേര്‍ക്ക് വാക്സിനേഷന്‍ സൗകര്യം

“Manju”

തിരുവനന്തപുരം: വെള്ളയിട്ടമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ദിവസവും 2500 പേര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാക്സിന്‍ എടുക്കുകയെന്നത് അനിവാര്യമാണെന്നും മുന്‍ഗണനാവിഭാഗത്തിലുള്ളവര്‍ വാക്സിന്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്പ് ഡെസ്‌കിന്റെ 1077, 9188610100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

വലിയതുറ കോസ്റ്റല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, മുട്ടട പി.എച്ച്‌.സി, നേമം താലൂക്ക് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, തൃക്കണ്ണാപുരം യു.പി.എച്ച്‌.സി, ആയൂര്‍വേദ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ്, പൂജപ്പുര ഗവ. ആയുര്‍വേദ കോളജ് ആശുപത്രി, പാങ്ങപ്പാറ പി.എച്ച്‌.സി, പൂന്തുറ സി.എച്ച്‌.സി, പുത്തന്‍തോപ്പ് സി.എച്ച്‌.സി, എസ്..ടി മെഡിക്കല്‍ കോളജ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വെള്ളായണി പി.എച്ച്‌.സി, വിഴിഞ്ഞം സി.എച്ച്‌.സി, ചെട്ടിവിളാകം പി.എച്ച്‌.സി, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, കടകംപള്ളി പി.എച്ച്‌.സി, പുലയനാര്‍കോട്ട സി.ഡി.എച്ച്‌, തിരുവല്ലം പി.എച്ച്‌.സി, വട്ടിയൂര്‍ക്കാവ് പി.എച്ച്‌.സി, വട്ടിയൂര്‍ക്കാവ് യു.പി.എച്ച്‌.സി, വേളി പി.എച്ച്‌.സി, വിഴിഞ്ഞം ന്യൂ മുക്കോല പി.എച്ച്‌.സി എന്നിവയാണ് നഗരപരിധിയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.

 

Related Articles

Back to top button