IndiaLatest

സൈന നെഹ്‍വാളിന് ജയം

“Manju”

ഇന്ന് നടന്ന ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് മത്സരത്തില്‍ സൈന നെഹ്‍വാളിന് വിജയം. അയര്‍ലാണ്ടിന്റെ റേച്ചല്‍ ഡാറാഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-9, 21-5 എന്ന സ്കോറിന് 21 മിനുട്ടില്‍ സൈന പരാജയപ്പെടുത്തുകയായിരുന്നു.

പുരുഷ വിഭാഗത്തില്‍ മിഥുന്‍ മഞ്ജുനാഥ്, കിരണ്‍ ജോര്‍ജ്ജ്, അജയ് ജയറാം എന്നിവര്‍ വിജയം നേടിയപ്പോള്‍ ആലാപ് മിശ്ര, ശുഭാങ്കര്‍ ഡേ എന്നിവര്‍ പരാജയം ഏറ്റുവാങ്ങി. ഇന്നലെ ആയിരുന്നു പുരുഷ വിഭാഗത്തില്‍ മത്സരങ്ങളില്‍ നടന്നത്.

Related Articles

Back to top button