IndiaLatest

രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ

“Manju”

ബെംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ ഐ എ). വിവരം കൈമാറുന്നവരെ കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. മാര്‍ച്ച് നാലിനാണ് കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ ഐ എ യ്ക്ക് കൈമാറുന്നത്.

പ്രതിയെന്ന് സംശയിക്കുന്ന മാസ്‌കും തൊപ്പിയും ധരിച്ചയാളുടെ ദൃശ്യം നേരത്തെ പുറത്ത് വിട്ടിരുന്നു. ഇയാള്‍ കഫേയില്‍ നിന്ന് റവ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇയാള്‍ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. 11.30 ന് കഫേയില്‍ എത്തിയ ഇയാള്‍ 11.30 ഓടെയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 11.44 ഓടെ ഇയാള്‍ വാഷ് റൂമില്‍ എത്തുന്നു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിക്കുന്നു. 11.45 ഓടെ ഇയാള്‍ കഫേ വിട്ടു പോകുന്നു. ഫൂട് പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാള്‍ റോഡിലൂടെ തിരിച്ചു പോകുന്നു. ഇത് സിസി ടിവിയില്‍ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56തോടെ സ്‌ഫോടനമുണ്ടായത്. ഇതിന് പിന്നാലെയാണ് പ്രതിയെ കുറിച്ച് വിവരം കൈമാറുന്നയാള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. കേസുമായി ബന്ധപ്പെട്ട് നാലുപേര്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനകള്‍.

Related Articles

Back to top button