IndiaLatest

കൊവിഡ് വാക്‌സിന്‍ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലേക്ക് പ്രതിരോധ വാക്സിന്റെ കയറ്റുമതി ഇന്ത്യ താത്കാലികമായി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ദി ഗാര്‍ഡിയന്‍റിപ്പോര്‍ട്ട് ചെയ്യുന്നു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. 50ലേറെ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്തിരുന്നത്. ഫെബ്രുവരിയില്‍ ഒരു ലക്ഷത്തിലധികം പേരായിരുന്നു രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നത്. എന്നാല്‍, അഞ്ച് ആഴ്ച പിന്നിടുമ്പോള്‍ മൂന്നിരട്ടി ആളുകളാണ് കോവിഡിന് ചികിത്സയില്‍ കഴിയുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ 18 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്.

Related Articles

Back to top button