Kerala

ഇലക്ട്രിക് ഓട്ടോ ഡ്രൈവറെ പെട്രോൾ, ഡീസൽ ഓട്ടോക്കാർ മർദ്ദിച്ചു

“Manju”

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് ഓട്ടോകൾക്കെതിരെ മറ്റ് ഓട്ടോ തൊഴിലാളികളുടെ അക്രമം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം മാവൂർ റോഡിൽ വെച്ച് ഇലക്ടിക് ഓട്ടോ ഡ്രൈവറെ പെട്രോൾ ഡീസൽ ഓട്ടോക്കാർ മർദ്ദിച്ചു. മറ്റ് ഓട്ടോ ഡ്രൈവർമാർ തങ്ങളെ തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ഇലക്ട്രിക് ഓട്ടോ തൊഴിലാളികളുടെ പരാതി.

തിരുവനന്തരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഹരിത ട്രിബ്യൂണൽ നിരദ്ദേശപ്രകാരം ഇലക്ടിക് ഓട്ടോകൾ സർവീസ് നടത്തുന്നത്. കോഴിക്കോട് മാത്രം നിലവിൽ നൂറോളം ഇലക്ട്രിക് ഓട്ടോകൾ സർവ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മാവൂർ റോഡ് ജംഗ്ഷനിൽ വെച്ച് ഇലക്ട്രിക് ഓട്ടോ തൊഴിലാളിക്ക് ക്രൂരമായി മർദ്ദനമേറ്റത്. ഇലക്ട്രിക് ഓട്ടോകൾ ഓടുന്നത് തങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് മറ്റ് ഓട്ടോ തൊഴിലാളികൾ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഇലക്ട്രിക് ഓട്ടോ ഡ്രൈവറായ സലീം പറഞ്ഞു.

ഏത് സ്റ്റാന്റിൽ ഓടാനും സർക്കാർ അനുമതി ലഭിച്ച വാഹനമാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ. ഇത് മറ്റ് ഓട്ടോക്കാർ തടയുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പരാതി ലഭിച്ചതിനെത്തുടർന്ന് ഇലക്ട്രിക് ഓട്ടോഡ്രൈവറെ മർദ്ദിച്ചവർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.

Related Articles

Back to top button