India

സൈക്കിളിലെത്തുന്ന സ്‌പെഷ്യൽ പിസ്സ ദോശ

“Manju”

മുംബൈ: മുംബൈ നഗരത്തിൽ 25 വർഷമായി സൈക്കിളിൽ ദോശ വിൽക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പിസ്സ ദോശയാണ് ഈ മുബൈക്കാരന്റെ പ്രധാന വിഭവം. ആവശ്യക്കാരേറെയാണ് ഇതിന്. ആവശ്യാനുസരണം വീടുകളിൽ എത്തിച്ച് നൽകാറാണ് പതിവ്. ആംച്ചി മുംബൈ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ മുംബൈക്കാരന്റ സൈക്കിൾ പിസ്സ കഥ ലോകം അറിഞ്ഞത്.

പിസ്സ ദോശ ഉണ്ടാക്കാനാവശ്യമായ തവ മുതൽ ചേരുവകൾ വരെ ഈ സൈക്കിളിൽ സ്വരുക്കൂട്ടിയാണ് യാത്ര. തവയിൽ ദോശമാവ് ഒഴിച്ച ശേഷം തക്കാളിയും കാബേജുമൊക്കെ ‌അരിഞ്ഞെടുക്കും. സെഷ്വാൻ സോസുമുതൽ സ്‌പെഷ്യൽ മസാലവരെ മുംബൈക്കാരന്റെ ഈ മിനി സൈക്കിൾ ഹോട്ടലിലുണ്ട്. വ്യത്യസ്ത തരം ദോശകൾ ഇത്തരത്തിൽ സൈക്കിളിൽ തന്നെ തയ്യാറാക്കി നൽകുന്നുണ്ട്. 60 മുതൽ 100 രൂപ വരെയാണ് ഇവയ്ക്ക് വിലയിടുന്നത്.

നിരവധി പേരാണ് ഇതിനോടകം യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് കഴിഞ്ഞത്. കടയിൽ പോയി കഴിക്കുന്ന അതേ രുചിയാണ് ഈ പിസ്സ ദോശയ്‌ക്കെന്നാണ് ഇത് കഴിക്കുന്നവരുടെ അഭിപ്രായം. ദോശവിൽപ്പനക്കാരനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പരിമിതമായ സ്ഥല സൗകര്യങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ പാചകം ചെയ്യുന്ന രീതിയാണ് കൂടുതൽ പേരും ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button