IndiaLatest

സൂയസ്​ കനാല്‍ പ്രതിസന്ധി ; നാലിന പദ്ധതിയുമായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: സൂയസ്​ കനാലില്‍ ചരക്ക് കപ്പല്‍ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ആശ്വാസമേകാന്‍ നാലിന പദ്ധതിയുമായി ഇന്ത്യ. കപ്പലുകളെ ഗുഡ്​ഹോപ്​ മുനമ്പിലൂടെ വഴിതിരിച്ച്‌​ വിടുന്നതടക്കമുള്ള തന്ത്രങ്ങളാണ് ഇന്ത്യയുടെ നാലിന പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് . ​വ്യവസായ വകുപ്പിന്റെ ലോജിസ്റ്റിക്​ ഡിവിഷണാണ്​ ഇതിനുള്ള പദ്ധതി തയാറാക്കിയത്​.

ചരക്കുകളെ പ്രാധാന്യത്തിനനുസരിച്ച്‌​ തരം തിരിക്കുക, കപ്പലുകളെ വഴിതിരിച്ച്‌​ വിടല്‍, ചരക്ക്​ കൂലി നിയന്ത്രിക്കുക, തുറമുഖങ്ങള്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കല്‍, തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്​ ഇന്ത്യയുടെ നാലിന പദ്ധതി. ഇന്ത്യയിലേക്ക്​ 200 ബില്യണ്‍ യു.എസ്​ ഡോളറിന്റെ ചരക്കുകള്‍ എത്തുന്നത്​ സൂയസ്​ കനാല്‍ വഴിയാണ്​.

രാജ്യത്തേക്കുള്ള വ​ടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യുറോപ്പ്​ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ചരക്കുകള്‍ ഇന്ത്യയിലേക്ക്​ സൂയസ്​ കനാല്‍ വഴി എത്തുന്നത്​. പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇരുമ്പ്​, സ്റ്റീല്‍, ഓര്‍ഗാനിക്​ കെമിക്കല്‍സ്​, ഓ​ട്ടോമൊബൈല്‍, തുണിത്തരങ്ങള്‍, ഫര്‍ണീച്ചര്‍, തുകല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാമാണ്​ സൂയസ്​ കനാല്‍ വഴി എത്തുന്നത്​.

 

Related Articles

Back to top button