IndiaKeralaLatest

മൂവാറ്റുപുഴയിലെ അഞ്ചുവയസ്സുകാരിയുടെ നില ഗുരുതരം

“Manju”

മൂവാറ്റുപുഴയിലെ അഞ്ചുവയസ്സുകാരിയുടെ നില ഗുരുതരം, മലദ്വാരത്തിലും കുടലിലും  മുറിവുകൾ കണ്ടെത്തി | Five year old girl in critical condition | Madhyamam

കോട്ടയം: മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അസം സ്വദേശികളുടെ മകളായ അഞ്ചുവയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരം. വിദഗ്ധ പരിശോധനയില്‍ മലദ്വാരത്തിലും കുടലിലും മുറിവുകള്‍ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യനിലയില്‍ വലിയ മാറ്റമില്ലെന്ന്​ ആര്‍.എം.ഒ ഡോ. ജയപ്രകാശ് അറിയിച്ചു.

അസം സ്വദേശികളും മൂവാറ്റുപുഴ പെരുമുറ്റത്ത്​ വാടകക്ക്​ താമസിക്കുന്നവരുമായ ദമ്ബതികളുടെ കുഞ്ഞിനെ​ 27 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും വയര്‍ വീര്‍ത്തുവരുകയും മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചത്. വിശദ പരിശോധനയില്‍ കുട്ടി ലൈംഗിക അതിക്രമത്തിന്​ ഇരയായതായി ഡോക്​ടര്‍മാര്‍ക്ക്​ സംശയമുയര്‍ന്നു​. ഇതോടെ പൊലീസില്‍ അറിയിച്ചു.

കുട്ടിയുടെ പിതാവും രണ്ടാനമ്മയുമാണ്​ ആശുപത്രിയിലുള്ളത്​​. പിതാവിനെ ചോദ്യം ചെയ്യാന്‍ പൊലീസ്​ വിളിപ്പിച്ചിരുന്നു​. കുട്ടിക്ക്​ എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ലെന്നാണ്​ രണ്ടാനമ്മയുടെ പ്രതികരണം. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മാതാവിനെ സന്ദര്‍ശിച്ച നവജീവന്‍ തോമസ്, ചികിത്സക്ക്​ ആവശ്യമായ മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തു. കുട്ടിയെ പരിചരിക്കാന്‍ നവജീവന്‍ വളന്‍റിയര്‍മാരെ വിട്ടുനല്‍കുമെന്നും മാതാവിനൊപ്പമുള്ള കുട്ടികള്‍ക്ക്​ ഭക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button