InternationalLatest

മൊഡേണ വാക്‌സിന്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യം

“Manju”

ഖത്തറിലെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും മൊഡേണ വാക്‌സിന്‍ ലഭ്യമെന്ന് അധികൃതര്‍.ലുസെയ്‌ലിലെയും അല്‍ വക്രയിലെയും ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ രണ്ടാമത്തെ ഡോസ് വാക്‌സീന്‍ മാത്രമാണ് ലഭിക്കുക.മറ്റു കേന്ദ്രങ്ങളില്‍ ആദ്യത്തേയും രണ്ടാമത്തെ ഡോസും ലഭിക്കും. ഫെബ്രുവരിയിലാണ് മൊഡേണ അടിയന്തര ഉപയോഗത്തിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.രാജ്യത്ത് വിതരണത്തിന് അനുമതി ലഭിച്ച രണ്ടാമത്തെ കോവിഡ് വാക്‌സീന്‍ ആണിത്. ഫൈസര്‍-ബയോടെക്കിനാണ് ആദ്യം അനുമതി ലഭിച്ചത്. രണ്ടു വാക്‌സീനുകളും കോവിഡിനെതിരെ 95 ശതമാനം ഫലപ്രദമാണ്.

Related Articles

Back to top button