KeralaLatest

ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

“Manju”

ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഒന്നിലധികം വോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും കോടതി. ഇരട്ട വോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഹൈക്കോടതി അംഗീകരിച്ചു.ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇലക്ഷന്‍ കമ്മീഷന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് ഇക്കാര്യം ഉറപ്പു വരുത്തുന്നതിനായി കമ്മീഷന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മാര്‍ഗ്ഗരേഖയിലെ നിര്‍ദേശങ്ങള്‍ ഇവയാണ്.ഇരട്ട വോട്ടര്‍മാരെ കണ്ടെത്താന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു.ഇത്തരത്തി ല്‍ കണ്ടെത്തിയവരുടെ പ്രത്യേകം പട്ടിക തയ്യാറാക്കും.വോട്ടര്‍ പട്ടികയ്ക്കൊപ്പം ഈ പട്ടികയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.ഇരട്ടവോട്ടുള്ളവരുടെ ഐഡന്‍റിറ്റി ബൂത്തില്‍ വിശദമായി പരിശോധിക്കും. ഇരട്ടവോട്ടുള്ള വ്യക്തി താന്‍ ഒരു വോട്ട് മാത്രമാണ് ചെയ്തതെന്ന് ബൂത്തില്‍വെച്ച്‌ സത്യവാങ്മൂലം നല്‍കണം.ഇവരുടെ ഫോട്ടൊ ബൂത്തില്‍വെച്ച്‌ എടുക്കും.വിരലില്‍ പുരട്ടിയ മഷി ഉണങ്ങിയ ശേഷമെ ഇവരെ ബൂത്ത് വിടാന്‍ അനുവദിക്കൂ.. ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ച കോടതി രമേശ് ചെന്നിത്തലയുടെ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് 4.34 ലക്ഷം ക്രമരഹിത വോട്ടര്‍മാരുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം കമ്മീഷന്‍ തള്ളിയിരുന്നു.38,586 ക്രമരഹിത വോട്ടര്‍മാര്‍ മാത്രമാണുള്ളത് എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.ഇതിനിടെ പോസ്റ്റല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പോസ്റ്റല്‍ ബാലറ്റ് പെട്ടികള്‍ സീല്‍ ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥിയോ ഏജന്റോ ഉണ്ടാകണം. നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കെ മുരളീധരന്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഫികളുടെ ഹര്‍ജി പരിഗണിച്ച്‌ കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button