InternationalLatest

മലയാളി അബൂദാബിയില്‍ നിര്യാതനായി

“Manju”

അബൂദബി: മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌​ 24ന് നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്തു തയ്യാറായിനിന്ന വര്‍ക്കല സ്വദേശി അബൂദാബിയില്‍ നിര്യാതനായി. വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ കുട്ടപ്പായി എന്ന മുഹമ്മദ്‌ ഇസ്മായില്‍ അബ്ദുല്‍ വാഹിദാ(63)ണ്​ അല്‍ഐനില്‍ മരിച്ചത്​. ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്ത്​ വരികയായിരുന്നു. വെള്ളിയാഴ്ച ജോലിക്കിടയില്‍ രക്തസമ്മര്‍ദ്ദം കൂടി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി തവാം ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: നിസ. അര്‍ഷാദ്(അല്‍ഐന്‍), അബ്ദുല്‍ അഹദ്, സഫിയ ബീവി, സലീമ, സലീന, ഷക്കീല, ജസീന എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത്​ തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വെട്ടൂര്‍ വടക്കേ പള്ളിയില്‍ ഖബറടക്കും.

Related Articles

Back to top button