HealthIndiaLatest

തേന്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക..!

“Manju”

വണ്ണം കുറയ്ക്കാന്‍ പലരും ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍. വെറും വയറ്റില്‍ മാത്രമായും നാരങ്ങാ നീരിനൊപ്പവും ഇളം ചൂടുവെള്ളത്തിലുമൊക്കെയായി തേന്‍ പരീക്ഷണങ്ങള്‍ നീളും.
ശരീരഭാരം കുറയ്ക്കാന്‍ തേന്‍ സഹായിക്കും എന്ന് കേട്ടിട്ടില്ലേ. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലുണ്ട്.തേന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇതിനു സാധിക്കാത്തവര്‍ക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാം. തേനിനൊപ്പം ആഹാരക്രമം കൂടി ആരോഗ്യകരമായി ചിട്ടപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
➤ ഇനി വണ്ണം കുറയ്ക്കുന്ന വഴി എങ്ങനെ ആണെന്ന് നോക്കാം..
ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിള്‍ എന്‍സൈമുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും.
➢ ഒരുസ്പൂണ്‍ തേനും ഒരുസ്പൂണ്‍ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേര്‍ത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്.
➢ തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം
➢ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ കറുവാപ്പട്ട ഇടുക. 10 മിനിറ്റിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിക്കാം.
➤ ശ്രദ്ധിക്കേണ്ടത്
തേന്‍ കൂടുതല്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടാന്‍ കാരണമാകും.
രക്തസ്രാവം ഉള്ളവര്‍ തേന്‍ ഒഴിവാക്കുന്നതാണു നല്ലത്. തേന്‍ രക്താതിസമ്മര്‍ദം കുറയ്ക്കുന്നതുകൊണ്ട് രക്തസമ്മര്‍ദം കുറഞ്ഞവര്‍ തേന്‍ ഉപയോഗം കുറയ്ക്കണം.
തേന്‍ ഒരിക്കലും ചൂടാക്കകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്ബോള്‍ വിഷമാകും. പാലില്‍ തേന്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാല്‍ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച്‌ കുടിക്കാം.

Related Articles

Back to top button