IndiaKeralaLatest

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

“Manju”

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകിട്ട് ഏഴുമണി വരെ പരസ്യപ്രചാരണം നടത്താന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.
പ്രചാരണം അവസാനിക്കുമ്ബോള്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന തരത്തിലുള്ള കൂടിച്ചേരുകള്‍ക്ക് അനുമതിയുണ്ടാവില്ല. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
പ്രചാരണത്തിനായി ദേശീയ നേതാക്കളുള്‍പ്പെടെ കളത്തിലിറങ്ങിയതിന്റെ ചൂട് ഇപ്പോഴും ആളിക്കത്തുകയാണ്. പരസ്യപ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും.
വിവാദങ്ങളെ വികസനങ്ങളുടെ പട്ടിക കൊണ്ട് പ്രതിരോധിച്ച ഇടത് മുന്നണി തുടര്‍ഭരണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കിയെങ്കിലും സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം അവസാനവട്ട തരംഗവും തങ്ങള്‍ക്കനുകൂലമാകാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടിലാണ് യുഡിഎഫ്. ദേശീയ നേതാക്കളുടെ കുത്തൊഴുക്കും പല മണ്ഡലങ്ങളിലും ത്രികോണ മത്സരം സൃഷ്ടിക്കാനായതും വലിയ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് എന്‍ഡിഎ വിലയിരുത്തല്‍.

Related Articles

Back to top button