Kerala

അന്യസംസ്ഥാനത്തുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി ഗവർണർക്ക് നിവേദനം സമർപ്പിച്ചു.

“Manju”

രാഹുൽ റെജി

കോട്ടയം : മറ്റ് സംസ്ഥാനത്തുള്ള വിദ്യാർഥികളുടെ മടങ്ങിവരവിന്റെ സമ്പൂർണ്ണ ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി ബഹുമാനപ്പെട്ട കേരള ഗവർണർ മുഹമ്മദ് ആരിഫ് ഹാന് നിവേദനം സമർപ്പിച്ചു.
അന്യസംസ്ഥാനത്ത് ഉള്ള വിദ്യാർത്ഥി സുഹൃത്തുക്കൾ കഴിഞ്ഞ ഒരു മാസമായി അവിടെ പെട്ടു കിടക്കുകയാണ് . മാത്രവുമല്ല ,കഴിഞ്ഞ ഒരു മാസത്തെ ചിലവിനുള്ള പൈസ പോലും നാട്ടിൽ നിന്ന് അയച്ചത് വെച്ചാണ് അവർ കാര്യങ്ങൾ തള്ളിനീക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽനിന്ന് ഇനിയും അവരെ സാമ്പത്തികമായി സഹായിക്കണം എന്ന് പറയുന്നത് സാധ്യമല്ല എന്നും, മടങ്ങി വരാനുള്ള സാഹചര്യം ഒരുങ്ങുമ്പോൾ ബസ്സിലും ട്രെയിനിലും ടിക്കറ്റ് ഫീസായി ഒരുപാട് പണം നൽകേണ്ടി വരുന്നു എന്നുള്ളത് വേദനാജനകമാണ് എന്നും വസന്ത് തെങ്ങുംപള്ളി പറഞ്ഞു .
പലരുടെയും കയ്യിൽ അടുത്ത ദിവസത്തേക്കുള്ള ഭക്ഷണത്തിനു പോലും ഉള്ള പണം ഇല്ല എന്നതാണ് യാഥാർഥ്യം. ആയതിനാൽ അവരുടെ
യാത്രാ ചെലവുകൾ മുഴുവൻ സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
കെഎസ്‌യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി വസന്ത്തെങ്ങുംപള്ളി കേരള ഗവർണർക്ക് നിവേദനം സമർപ്പിച്ചു.

 

 

Related Articles

Leave a Reply

Back to top button