IndiaKeralaLatest

ഇവിടെ കിട്ടും സ്വർണ്ണ പാൻ ; വൈറലായി ഒരു മുറുക്കാൻ കട

“Manju”

ഡൽഹി: ഡൽഹിയിലെ ചെറിയ മുറുക്കാൻ കടയാണ് ഇപ്പോൾ വൈറലാകുന്നത്. വൈറലാകാൻ മാത്രം എന്താണ് ആ കടയുടെ പ്രത്യേകതയെന്ന് ചോദിച്ചാൽ, അവിടുത്തെ പ്രത്യേകം പാൻ തന്നെയാണ് കടയെ വൈറലാക്കുന്നത്. 600 രൂപയുടെ പാൻ ആണ് ഈ കടയിലെ സ്പെഷ്യൽ പാൻ. ഗോൾഡ് പാൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ പാനിൽ സ്വർണ്ണം ചേർത്തിട്ടുണ്ടെന്നാണ് അവകാശവാദം.
ഡൽഹിയിലെ കോണാട്ട് പ്ലാസയിലെ യമൂസ് പഞ്ചായത്തിലണ് ചെലവേറിയ ഈ പാൻ ലഭിക്കുന്നത്. ഇവിടുത്തെ ഗോൾഡ് പാനിൻ്റെ വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
യാമൂസ് പഞ്ചായത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ ഗോൾഡ് പാൻ ഉണ്ടാക്കുന്നത് കാണിച്ച് തരുന്നുണ്ട്. ഈന്തപ്പഴം, സ്വീറ്റ് ചട്നി, ഗുൽക്കാണ്ഡ്, ഏലയ്ക്ക, ചെറി എന്നിവയാണ് പാനിലെ ചേരുവകൾ. ഇതൊക്കെ ചേർത്ത പാൻ ഗോൾഡ് ലീഫ് കൊണ്ട് പൊതിഞ്ഞാണ്.
വീഡിയോ വൈറൽ ആയതിനെ തുടർന്ന് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്തത്.

Related Articles

Back to top button