IndiaLatest

ജി20 : മോദി റോമിലെത്തി ; മാര്‍പാപ്പയുമായി നാളെ കൂടിക്കാഴ്ച

“Manju”

ന്യുഡല്‍ഹി: ജി 20 രാഷ്ട്ര നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. നാളെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രഗിയുടെ ക്ഷണപ്രകാരമാണ് മോദി ഇറ്റലിയിലെത്തിയത്.
ആഗോള സാമ്ബത്തിക വിഷയങ്ങള്‍, കോവിഡ് മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവ്, സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക. കോവിഡ് കാലത്ത് നടക്കുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയുമാണിത്.
ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രത്തലവന്മാരുമായി മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും.
നാളെ യു.കെയിലേക്ക് പോകുന്ന മോദി നവംബര്‍ 1,2 തീയതികളില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോകനേതാക്കളുടെ ഉച്ചകോടിയിലെ കോപ്26 യോഗത്തില്‍ പങ്കെടുക്കും. ലോകമെമ്ബാടുമുള്ള 120 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണ് ഇവിടെ സമ്മേളിക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ക്ഷണപ്രകാരമാണ് യു.കെ സന്ദര്‍ശനം.

Related Articles

Back to top button