IndiaLatest

പുരുഷവിവേചനം ശരിവച്ച്‌ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി

“Manju”

റോം: ​​​സ്വി​​​റ്റ്സ​​​ര്‍​​​ല​​​ന്‍​​​ഡി​​​ലെ പു​​​രു​​​ഷ​​​ന്മാ​​​ര്‍ പെ​​​ന്‍​​​ഷ​​​ന്‍ കാ​​​ര്യ​​​ത്തി​​​ല്‍ വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്ന​​​താ​​​യി യൂ​​​റോ​​​പ്യ​​​ന്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കോ​​​ട​​​തി വി​​​ധി​​​ച്ചു. 1990ല്‍ ​​​ഭാ​​​ര്യ മ​​​രി​​​ച്ച മാ​​​ക്സ് ബീ​​​ല​​​ര്‍ എ​​​ന്ന സ്വി​​​സ് പൗ​​​ര​​​ന്‍ ന​​​ല്കി​​​യ ഹ​​​ര്‍​​​ജി​​​യി​​​ലാ​​​ണി​​​ത്അ​​​ന്ന് 41 വ​​​യ​​​സു​​​ണ്ടാ​​​യി​​​രു​​​ന്ന ബീ​​​ല​​​ര്‍ കു​​​ട്ടി​​​ക​​​ളെ നോ​​​ക്കാ​​​നാ​​​യി ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ചു. വി​​​ഭാ​​​ര്യ​​​ന്മാ​​​ര്‍​​​ക്കു​​​ള്ള സ​​​ര്‍​​​ക്കാ​​​ര്‍ പെ​​​ന്‍​​​ഷ​​​നാ​​​യി​​​രു​​​ന്നു ഏ​​​ക വ​​​രു​​​മാ​​​നം. എ​​​ന്നാ​​​ല്‍ 2010ല്‍ ​​​പെ​​​ന്‍​​​ഷ​​​ന്‍ നി​​​ല​​​ച്ചു. കു​​​ട്ടി​​​ക​​​ള്‍ 18 വ​​​യ​​​സ് പി​​​ന്നി​​​ട്ടാ​​​ല്‍ വി​​​ഭാ​​​ര്യ​​​ന്മാ​​​ര്‍​​​ക്കു പെ​​​ന്‍​​​ഷ​​​ന്‍ ന​​​ല്കി​​​ല്ലെ​​​ന്ന സ്വി​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നി​​​ത്.

ഇ​​​തി​​​നെ​​​തി​​​രേ ബീ​​​ല​​​ര്‍ പ്രാ​​​ദേ​​​ശി​​​ക കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും വി​​​ധി പ്ര​​​തി​​​കൂ​​​ല​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്നു​​​ള്ള അ​​​പ്പീ​​​ലു​​​ക​​​ളാ​​​ണ് യൂ​​​റോ​​​പ്യ​​​ന്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കോ​​​ട​​​തിവ​​​രെ എ​​​ത്തി​​​യ​​​ത്. കു​​​ട്ടി​​​ക​​​ള്‍​​​ക്കു പ്രാ​​​യ​​​പൂ​​​ര്‍​​​ത്തി​​​യാ​​​യാ​​​ല്‍ വി​​​ഭാ​​​ര്യ​​​ന്മാ​​​ര്‍ വീ​​​ണ്ടും ജോ​​​ലി ചെ​​​യ്യ​​​ണ​​​മെ​​​ന്ന വാ​​​ദ​​​മാ​​​ണ് സ്വി​​​സ് സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, വി​​​ധ​​​വ​​​ക​​​ള്‍​​​ക്ക് ഇ​​​തു ബാ​​​ധ​​​ക​​​മ​​​ല്ല.

തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ല്‍ വ​​​നി​​​ത​​​ക​​​ള്‍​​​ക്കു തു​​​ല്യ​​​പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും പു​​​രു​​​ഷ​​​ന്മാ​​​ര്‍ പെ​​​ന്‍​​​ഷ​​​ന്‍ കാ​​​ര്യ​​​ത്തി​​​ല്‍ വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും യൂ​​​റോ​​​പ്യ​​​ന്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കോ​​​ട​​​തി വി​​​ധി​​​ച്ചു.

സ്വി​​​സ് സ​​​ര്‍​​​ക്കാ​​​ര്‍ ബീ​​​ല​​​ര്‍​​​ക്കു മു​​​ന്‍​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ പെ​​​ന്‍​​​ഷ​​​ന്‍ ന​​​ല്കേ​​​ണ്ടി​​​വ​​​രും. സ​​​മാ​​​ന സ​​​ഹാ​​​ച​​​ര്യ​​​ത്തി​​​ല്‍ പെ​​​ന്‍​​​ഷ​​​ന്‍ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രും അ​​​വ​​​കാ​​​ശ​​മു​​​ന്ന​​​യി​​​ക്കു​​​ന്ന​​​തു സ​​​ര്‍​​​ക്കാ​​​രി​​​നു വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​യു​​​ണ്ടാ​​​ക്കും. പെ​​​ന്‍​​​ഷ​​​ന്‍ നി​​​യ​​​മ​​​ങ്ങ​​​ള്‍ പു​​​തു​​​ക്കി​​​യെ​​​ഴു​​​തേ​​​ണ്ടി​​​യും വ​​​രും. യൂ​​​റോ​​​പ്യ​​​ന്‍ കോ​​​ട​​​തി​​​ക്കു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര കാ​​​ര്യ​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​ധി​​​കാ​​​രം സം​​​ബ​​​ന്ധി​​​ച്ച ച​​​ര്‍​​​ച്ച​​​ക​​​ള്‍​​​ക്കും വി​​​ധി വ​​​ഴി​​​വ​​​യ്ക്കു​​​മെ​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

Related Articles

Back to top button