IndiaLatest

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ വീണ്ടും കര്‍ഫ്യൂ

“Manju”

ന്യൂദല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് കര്‍ഫ്യൂ. രാത്രി 10 മുതല്‍ രാവിലെ 5 വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണമുണ്ട്.അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും. ബസുകള്‍, മെട്രോ, ഓട്ടോകള്‍, ടാക്സികള്‍, മറ്റ് പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ എന്നിവ രാത്രി കര്‍ഫ്യൂയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കായി മാത്രം അനുവദിക്കും. അവശ്യ സേവനങ്ങള്‍ നല്‍കുന്ന വകുപ്പുകള്‍ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കുകയാണ്.

പ്രൈവറ്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ രാത്രി കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കും, ഇവര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടത് അനിവാര്യമാണ്. സാധുവായ ടിക്കറ്റ് ഹാജരാക്കിയാല്‍ വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാരെ ഒഴിവാക്കും. ഗര്‍ഭിണികളായ സ്ത്രീകളെയും ചികിത്സയ്ക്കായി പോകുന്ന രോഗികളേയും കര്‍ഫ്യൂവില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button