IndiaLatest

സൗദിയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ

“Manju”

കൊച്ചി: ദിവസേന കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ ഇന്ത്യയില്‍ ഇന്ധന വില്പന കുറയുമെന്ന് ആശങ്ക. ഇതേത്തുടര്‍ന്ന്, സൗദി അറേബ്യയില്‍നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നില്‍ രണ്ടായി കുറയും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (..സി.) ഉള്‍പ്പെടെയുള്ള നാല് എണ്ണക്കമ്പനികള്‍ സാധാരണ ഉള്ളതിനെക്കാള്‍ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുകയുള്ളു.

മേയ് മാസത്തില്‍ സാധാരണ 1.5 കോടി വീപ്പ അസംസ്‌കൃത എണ്ണയാണ് ശരാശരി വാങ്ങുന്നത്. എന്നാല്‍, ഇത് ഒരു കോടി വീപ്പയായി ചുരുങ്ങാനാണ് സാധ്യത. ക്രൂഡ് വിലവര്‍ധന നിയന്ത്രിക്കാന്‍ ഉത്പാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് സൗദി അറേബ്യ വില കല്‍പ്പിച്ചില്ല. ഇതുകൂടി കണക്കിലെടുത്താണ് ഇന്ത്യ ഇറക്കുമതി കുറയ്ക്കുന്നത്. സൗദിയുമായുള്ള ദീര്‍ഘകാല കരാറിനു നില്‍ക്കാതെ, മറ്റു വിപണികളിലെ തയ്യാര്‍ വിപണിയില്‍നിന്ന് അപ്പപ്പോഴുള്ള വിലയ്ക്ക് എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ ആലോചന.

Related Articles

Back to top button