KeralaLatest

കൃഷി നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു

“Manju”

സ്വന്തം ലേഖകൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷിക്ക് അനുയോജ്യമായവയിൽ കൃഷി നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഏകേദേശം 3000 ലധികം ഏക്കർ ഭൂമിയിൽ കൃഷിക്ക് യോഗ്യമായ ഭൂമിയിൽ ഉടൻ കൃഷി ആരംഭിക്കാനാണ് ഇന്ന് ചേർന്ന ബോർഡ് യോഗത്തിൽ തീരുമാനമായത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിയ്ക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.എൻ.വാസു അറിയിച്ചു.വാഴ, മരച്ചീനി, മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറി എന്നിവയാണ് ദേവസ്വം വക ഭൂമിയിൽ കൃഷി ചെയ്യുക.കൃഷി എത്രയും വേഗം ആരംഭിക്കുമെന്നും പ്രസിഡൻ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button