IndiaLatest

കൊറോണ വ്യാപനം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

“Manju”

ന്യൂഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം നടക്കുക. രാജ്യത്തെ കൊറോണ സ്ഥിതിഗതികളും വാക്‌സിനേഷനും യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട കര്‍ശന നിയന്ത്രണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. വൈകിട്ട് 6.30നാണ് യോഗം.രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.

രാജ്യത്ത് പ്രതിദിന കൊറോണ കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാകും ആദ്യം ചര്‍ച്ച നടത്തുക. ഈ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. കൊറോണ വ്യാപനത്തിന്റെ ആരംഭം മുതല്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്.

മാര്‍ച്ച്‌ 17ന് ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ രോഗവ്യാപനം കൂടുന്നതില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയിരുന്നു. രോഗവ്യാപനം തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനും പരിശോധന കൂട്ടാനും വാക്‌സിനേഷന്‍ വിപുലപ്പെടുത്താനും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതടക്കം യോഗത്തില്‍ ചര്‍ച്ചയായേക്കും.

Related Articles

Back to top button