Latest

പ്രതിരോധശേഷി നേടാന്‍ കഞ്ഞിവെള്ളം

“Manju”

മിക്കപ്പോഴും നമ്മള്‍ വെറുതെ കളയാറുള്ള കഞ്ഞിവെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ധാരാളം നാരുകളും അമിനോ ആസിഡുകളും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും അന്നജവും കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച്‌ വൈറല്‍പനി അകറ്റാന്‍ കഞ്ഞിവെള്ളം ശീലമാക്കാം.

നിര്‍ജലീകരണം തടഞ്ഞ് ക്ഷീണമകറ്റാന്‍ കഞ്ഞിവെള്ളം സഹായിക്കും. ഡയേറിയ, വയറിളക്കം പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കാനും ഫലപ്രദമാണ്. തണുപ്പിച്ച കഞ്ഞിവെള്ളം തുണിയില്‍ മുക്കി തുടയ്‌ക്കുന്നത് എക്സിമ നിമിത്തമുണ്ടാകുന്ന ചൊറിച്ചിലിന് പരിഹാരമാണ്.

രാവിലെ വെറുംവയറ്റില്‍ കഞ്ഞിവെള്ളം കുടിക്കുന്നത് മാനസികമായി ഉണര്‍വും ഉന്മേഷവും നല്‍കും. മലബന്ധം അകറ്റാനും ഇത് സഹായിക്കും. ചര്‍മ്മത്തിലെ ചുളിവും മറ്റു ചര്‍മ്മപ്രശ്നങ്ങളും തടയാന്‍ കഞ്ഞിവെള്ളം ഉപയോഗിച്ച്‌ മുഖം മസാജ് ചെയ്യാം. മുടി കൊഴിച്ചില്‍ തടയാനും മുടിയ്‌ക്ക് മിനുസം നേടാനും ഉത്തമം.

Related Articles

Back to top button