KeralaLatestMalappuram

പൊന്നാനി താലൂക്കിൽ കോവിഡ് മരണം മൂന്ന്; പോസിറ്റീവ് കേസുകൾ 300

“Manju”

മലപ്പുറം: പൊന്നാനി, മാറഞ്ചേരി, ആലംകോട് മേഖലയിലെ ഓരോ കോവിഡ് മരണങ്ങൾ, മുന്നൂറിലേറെ കോവിഡ് ബാധിച്ച രോഗികൾ, സംശയത്തിന്റെ നിഴലിലുള്ളവർ വേറെ, പൊന്നാനി താലൂക്കിൽ ആശങ്കകൾ ഏറുന്നു.

കണ്ടയ്ന്റ്മെന്റ് സോണുകളും പോലീസ് സുരക്ഷകളും അകലുമ്പോഴും നാം സുരക്ഷിതരല്ല എന്ന ബോധ്യം സ്വയം നിർബന്ധമാക്കേണ്ട സമയമാണ് കടന്നു പോകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നതിലുപരി മറ്റൊരു മാർഗ്ഗവും മുന്നിലില്ലാത്ത ഇക്കാലത്തും പലരും അത്തരം മാർഗ്ഗ നിർദ്ദേശിക്കുന്നില്ല എന്നത് ഒരു ദുഖസത്യവുമാണ്‌.

സാനിറ്റൈസർ ഇല്ലാത്ത ATM കൗണ്ടറുകൾ, സുരക്ഷിതത്വം പാലിക്കാത്ത വ്യാപാര കേന്ദ്രങ്ങൾ, മാസ്കില്ലാതെ പുറത്തിറങ്ങുന്നവർ, സാമൂഹ്യ അകലം പാലിക്കാത്തവർ ഇവരെല്ലാം പല തരത്തിലും സമൂഹ വ്യാപനത്തിന് കാരണമാകുന്നു എന്നത് വസ്തുതയാണ്.

Related Articles

Back to top button