Kerala

ഫോർട്ട് കൊച്ചിയിൽ പുരാവസ്തു ശേഖരം; യൂറോപ്യൻ കോട്ടയുടേതെന്ന് സംശയം

“Manju”

കൊച്ചി: ഫോർട്ട് കൊച്ചിയിൽ പുരാവസ്തു ശേഖരം കണ്ടെത്തി.ഫോർട്ട് കൊച്ചി വാട്ടർ മെട്രോ പദ്ധതി പ്രദേശത്ത് നിന്നാണ് പുരാവസ്തുക്കൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി കുഴിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടത്. ശിലകളാണ് കണ്ടെടുത്തത്. യൂറോപ്യൻ കോട്ടയായ ഫോർട്ട് ഇമാനുവലിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാന ആർക്കിയോളജിക്കൽ വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പുരാവസ്തുക്കൾ ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലുള്ള ജില്ല പൈതൃക മ്യൂസിയത്തിലേക്ക് മാറ്റി.

കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് നിന്നും പുരാവസ്തുക്കൾ ലഭിച്ചിരുന്നു. ഫോർട്ട് ഇമാനുവലിന്റെ തൂണുകളാണ് അന്ന് ലഭിച്ചത്. പ്രദേശത്തെ ഭൂമിക്കടിയിൽ കൂടുതൽ പുരാവസ്തുക്കൾ ഉണ്ടെന്നാണ് നിഗമനം.

വാട്ടർ മെട്രോയുടെ പ്രദേശത്തു നിന്നും ലഭിച്ച അവശിഷ്ടങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും അത് മാറ്റാനുള്ള അഭ്യർത്ഥനകൾ അവർ നിരസിച്ചതായും തികഞ്ഞ അവഗണനയും ഉണ്ടായതായും പരാതിയുണ്ട്.

Related Articles

Back to top button