LatestMalappuram

സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കില്‍ യുവാവിനെ കാണാതായി.

“Manju”

 

മലപ്പുറം: സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ആനക്കയം പുഴയില്‍ പാറക്കടവ് ഭാഗത്ത് പുഴ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപോയ കോഴിക്കോട് തിരുവണ്ണൂര്‍ തയ്യില്‍ ഹില്‍ത്താസിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ആറ് മണിയോടെ ദുരന്തനിവാരണ സേന കണ്ടെത്തുന്നത്. താലൂക്ക് ദുരന്തനിവാരണ സേന അംഗമായ വെട്ടുപാറ ജലീല്‍ ചീഫ് കോഡിനേറ്റര്‍ ഉമറലി ശിഹാബ്, വട്ടപ്പാറ കുഞ്ഞാപ്പു, സൈതലവി കരിപ്പൂര്‍, ഖലീല്‍ പള്ളിക്കല്‍, അഷ്റഫ് മുതുവല്ലൂര്‍, ഫൈസല്‍ മുണ്ടക്കുളം വാസു കോട്ടാശേരി, എന്നിവരാണ് തിരച്ചിലിനെത്തിയത്.

ഇന്നലെ വൈകിട്ടാണ് ഹില്‍ത്താസും ജഷീലും ആനക്കയം പുഴയില്‍ കുളിക്കാന്‍ എത്തുന്നത്. സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് പെട്ടന്ന് രാളെ കാണാതായത്. മരണ ഭയത്താന്‍ മറ്റെയാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി തയ്യില്‍ ഹില്‍ത്താസിനെയാണ് (35) കാണാതായത്. എടവണ്ണ സ്വദേശി വളാപറമ്ബില്‍ അബ്ദുല്‍ ജഷീലാണ് (27) രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇരുവരും കുളിക്കാനായി കടവിലെത്തിയതെന്നാണ് വിവരം. പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച്‌ നീന്തുന്നതിനിടെ പുഴയ്ക്ക് നടുവില്‍ വെച്ച്‌ ഒഴുക്കില്‍പ്പെടുകയായിരുന്നു. കടവില്‍ കുളിക്കാനെത്തിയ സ്ത്രീ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ സംഭമറിഞ്ഞത്. നാട്ടുകാരും അഗ്‌നിശമന സേനയും ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാള്‍ ഉയരത്തില്‍ വെള്ളവും ശക്തമായ ഒഴുക്കുമുള്ള സ്ഥലമാണിവിടെ.

സംഭവമറിഞ്ഞ് നിരവധി പേരാണ് തടിച്ചുകൂടിയത്. മുങ്ങല്‍ വിദഗ്ധരും ട്രോമാകെയര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മഞ്ചേരി, മലപ്പുറം യൂണിറ്റിലെ അഗ്‌നിശമന സേനാംഗങ്ങളും കടവിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രാത്രി ഒമ്ബതോടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്.

Related Articles

Back to top button