IndiaLatest

എന്‍സിഎയുടെ തലവനാകാന്‍ ലക്ഷ്മണ്‍ : പ്രഖ്യാപനം ഉടന്‍

“Manju”

ബെംഗളൂരു ;മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണിനെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) തലവനാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) കഴിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റതിന് പിന്നാലെ എന്‍സിഎയുടെ പുതിയ തലവനായി ലക്ഷ്മണിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും, മുന്‍ താരത്തിന് അതില്‍ താല്‍പ്പര്യമില്ലെന്നും പിന്നീട് പറയപ്പെട്ടു. എന്നാല്‍ ബിസിസിഐ ഭാരവാഹികള്‍ ദുബായില്‍ വെച്ച്‌ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അദ്ദേഹം ചുമതലയേല്‍ക്കാന്‍ തയ്യാറായത്. “ചില പ്രശ്‌നങ്ങളുണ്ടായിരുന്നു, അത് പരിഹരിച്ചു. അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ബോര്‍ഡ് ആഗ്രഹിച്ചു, ദ്രാവിഡിന് പകരം വരാന്‍ യോഗ്യന്‍ അദ്ദേഹമാണ്,” വൃത്തങ്ങള്‍ പറഞ്ഞു.

എന്‍സിഎയ്ക്ക് വേണ്ടി ലാഭകരമായ കമന്ററി കരിയര്‍ ഉപേക്ഷിക്കാന്‍ ലക്ഷ്മണും സമ്മതിച്ചതായി അറിയുന്നു. “ലക്ഷ്മണ്‍ നിലവില്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററാണ്, കമന്റേറ്ററും ക്രിക്കറ്റ് അനലിസ്റ്റും ആയിരുന്നു.

Related Articles

Back to top button