KeralaKozhikodeLatest

തുറയൂരിൽ‍ കോവിഡ് ബാധിച്ച് മരിച്ച മകന് പിന്നാലെ അമ്മയും മരിച്ചു

“Manju”

വടകര: കോവിഡ് ബാധിച്ച് മകൻ മരിച്ചതിന്റെ ആറാം നാൾ അമ്മയും കോവിഡ് ബാധിച്ച് മരിച്ചു. തുറയൂർ പാക്കനാർപുരം മാധവൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (75) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഇവരുടെ മകൻ തുറയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയും എൽ ഐ സി ഏജന്റുമായ കെ കെ ദാസൻ മാടായി (55) കഴിഞ്ഞ ഏഴാം തീയതി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

മകൻ മരിക്കുമ്പോൾ അമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് കാർത്യായനി അമ്മ മരിച്ചത്. മൃതദേഹം കോഴിക്കോട്ട് അടക്കി. മക്കൾ : പ്രേമൻ, വിനോദൻ (ഇരുവരും കുവൈത്ത് ),പരേതനായ ദാസൻ. മരുമക്കൾ : സുമ, ജീന, ഷിജിന.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button