IndiaLatest

മഹാരാഷ്ട്രയിലെ നിരോധനാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി

“Manju”

മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയ 15 ദിവസത്തെ നിരോധനാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഐപിഎല്ലിലെ മത്സരങ്ങള്‍ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. കോവിഡിന്റെ രണ്ടാം ഘട്ടം കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ഏപ്രില്‍ 14 മുതല്‍ 15 ദിവസത്തേക്കാണ് നിരോധാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മുംബൈയെ വേദികളില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഗാംഗുലി പറഞ്ഞു.

ഐപിഎല്ലിന് മുമ്പ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് മുംബൈയില്‍ നിന്ന് മത്സരങ്ങള്‍ മാറ്റണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു. ഏപ്രില്‍ 25 വരെ പത്ത് മത്സരങ്ങളാണ് മുംബൈയില്‍ നടക്കുന്നത്.

‘ടൂര്‍ണമെന്റിന്റെ മത്സരക്രമങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ല. മുംബൈയില്‍ ഭയപ്പെടാന്‍ ഒന്നുമില്ല. അതീവ ജാഗ്രതയോടെയാണ്‌ സംഘാടകര്‍ കാര്യങ്ങള്‍ നടത്തുന്നത്’. ഗാംഗുലി പറഞ്ഞു. ഡല്‍ഹിക്കും ചെന്നൈയ്ക്കും പുറമെ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്കും മുംബൈയില്‍ മത്സരങ്ങളുണ്ട്.

Related Articles

Back to top button