IndiaKeralaLatest

കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം; ഉദ്ധവ് താക്കറെ

“Manju”

മുംബൈ: കോവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ഉദ്ധവ് താക്കറെ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.
കോവിഡിനെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് (എസ്ഡിആര്‍എഫ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായത്തിനുമായി പ്രയോജനപ്പെടുത്താമെന്ന് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും ദുരന്ത നിവാരണ നിയമങ്ങള്‍ കേന്ദ്ര ദുരന്ത നിവാരണ നിയമവുമായി ബന്ധപ്പെട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ എസ്ഡിആര്‍എഫ് ഉപയോഗിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്ന് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ ജനവിഭാഗങ്ങള്‍ക്ക് രോഗവ്യാപനം സാമ്ബത്തിക ബുദ്ധിമുട്ടുണ്ടാക്കി. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവ പ്രതിസന്ധിയിലാണെന്നും ഇവര്‍ക്ക് ധനസഹായം ലഭ്യമാക്കേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെയുടെ കത്തില്‍ പറയുന്നു. ഇത്തരത്തില്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് സഹായം നല്‍കാന്‍ എസ്ഡിആര്‍എഫ് പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button