IndiaKeralaLatest

ജമ്മുകശ്മീരില്‍ ജനങ്ങള്‍ക്കായി ഉല്‍പ്പന്ന വിതരണം നടത്തി ബി.ജെ.പി

“Manju”

ശ്രീനഗര്‍: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ജനസേവനവുമായി ജമ്മുകശ്മീരിലെ ബി.ജെ.പി ഘടകം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വസ്തുക്കളുടെ കിറ്റുകളാണ് വിതരണം ചെയ്തത്. ജമ്മുകശ്മീര്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ രവീന്ദര്‍ റയ്‌നയാണ് സാധനങ്ങള്‍ വിതരണം ചെയ്തത്.
കൊറോണ പ്രതിരോധത്തിനായി സാനിറ്റൈസര്‍, മാസ്‌ക്, ഭക്ഷണ സാധനങ്ങള്‍, ഒക്‌സിമീറ്റര്‍ എന്നിവയാണ് വിതരണം ചെയ്തത്. സൈനികര്‍ക്കും സാധാരണക്കാര്‍ക്കും വസ്തുക്കളെ ത്തിച്ചതായി ബി.ജെ.പി അറിയിച്ചു.
സേവയാണ് സംഘടന എന്ന ആപ്തവാക്യത്തിലൂന്നിയാണ് കേന്ദ്രസര്‍ക്കാറിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ആയുര്‍വ്വേദ മരുന്നുകള്‍, ഒക്‌സിമീറ്റര്‍, എന്‍95 മാസ്‌ക്കുകള്‍ എന്നിവ പരമാവധി ശേഖരിച്ച്‌ എത്തിക്കാന്‍ കഴിഞ്ഞു. ഇനിയും വിവിധ ഘട്ടങ്ങളിലായി പ്രവര്‍ത്തകര്‍ അവശ്യവസ്തുക്കളെത്തിക്കുമെന്നും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

Related Articles

Back to top button