KeralaLatest

തൃശൂര്‍ പൂരത്തിനെതിരെ സാംസ്കാരിക പ്രവര്‍ത്തകര്‍

“Manju”

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നതിനിടെ തൃശൂര്‍ പൂരം നടത്താനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍.തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാസ്കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കെ ജിശങ്കരപ്പിള്ള, വൈശാഖന്‍, കല്പറ്റ നാരായണന്‍, കെ വേണു എന്നിവരടക്കമുള്ളവര്‍ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.

“പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍ ഇന്ന് അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്‌സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാം,” പ്രസ്താവനയില്‍ പറയുന്നു.”നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലീസ് നിയന്ത്രണങ്ങള്‍ക്ക് അത് വഴിതുറക്കുകയും ചെയ്യും.”

Related Articles

Back to top button