Latest

ന്യുമോണിയയെ ശ്രദ്ധിക്കണം ; ലക്ഷണങ്ങളും ചികിത്സയും

“Manju”

കൊറോണ വന്നതോടെ ഏറ്റവുമധികം ഭയപ്പെടേണ്ട ഒരു രോഗമായി മാറിയിരിക്കുകയാണ് ന്യുമോണിയ. രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ ന്യുമോണിയ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. നമ്മുടെ ശ്വാസകോശത്തിലെ ഏറ്റവും ചെറിയ അറകളായ ആല്‍വിയോളൈയില്‍ ഉണ്ടാകുന്ന അണുബാധ മൂലമുള്ള കഫക്കെട്ടിനെയും നീര്‍ക്കെട്ടിനെയുമാണ് ന്യുമോണിയ എന്നു പറയുന്നത്. ഓക്സിജന്‍ രക്തത്തില്‍ കലരുന്നതും കാര്‍ബണ്‍ഡൈ ഓക്സൈഡ് തിരികെ എത്തുന്നതും ആല്‍വിയോളൈയിലാണ്. ശക്തമായ പനി, ചുമ, ശ്വാസംമുട്ട്, ശ്വാസമടുക്കുമ്ബോഴുള്ള നെഞ്ചുവേദന, ക്ഷീണം, കഫത്തില്‍ അപൂര്‍വമായി നേരിയ തോതില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ന്യുമോണിയ സംശയിക്കണം.

പ്രധാനമായും, ശ്വസിക്കുന്ന വായു വഴിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ഈര്‍പ്പകണങ്ങളിലൂെയുമാണ് രോഗാണു പകരുന്നത്. അതിനാലാണ് മാസ്ക് ഉപയോഗിക്കാനും ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിക്കാനും നിര്‍ദേശിക്കുന്നത്. ഏതെങ്കിലും അവയവത്തിന് അണുബാധ സംഭവിച്ചാല്‍ അത് രക്തംവഴി ശ്വാസകോശത്തിലേക്കു കടക്കാം. മറ്റു പല രോഗങ്ങളാല്‍ അണുബാധ ഉണ്ടാകുന്നവരില്‍ മരണം ന്യുമോണിയ മൂലമാകാനുള്ള കാരണം ഇതാണ്. ബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍ എന്നീ മൂന്നുതരം ന്യുമോണിയ കാണപ്പെടുന്നുണ്ട്. ന്യുമോണിയ വളരെ പെട്ടെന്നുതന്നെ രണ്ടു ശ്വാസകോശത്തിലും ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗിക്കു ശ്വാസംമുട്ടലും മാരകമായ ശ്വാസതടസ്സമുണ്ടാക്കുന്ന എആര്‍ഡിഎസ് എന്ന അവസ്ഥയും വരാന്‍ സാധ്യതയുണ്ട്.

കൃത്യമായും സമയബന്ധിതമായും കുത്തിവയ്പ് ആയോ ഗുളികയായോ നല്‍കുന്ന ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സയുടെ പ്രധാനഭാഗം. ഇതിന്റെ കൂടെ രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ച്‌ അനുബന്ധ ചികിത്സകളും നല്‍കും. മരുന്നുകളോടു പ്രതികരിക്കാതെ രോഗാവസ്ഥ സങ്കീര്‍ണമായാല്‍ ഐസിയു പരിചരണവും വെന്റിലേറ്റര്‍ സേവനവും അത്യാവശ്യമാണ്. അണുബാധ കൂടുമ്ബോള്‍ ശ്വാസകോശത്തില്‍ പഴുപ്പ് ഉണ്ടാകാം. വൈറല്‍ ന്യുമോണിയയുടെ പ്രധാന സങ്കീര്‍ണതയാണ് മയോകാര്‍ഡൈറ്റിസ്. ഹൃദയത്തിന്റെ പേശികളെ പ്രതികൂലമായി ബാധിച്ച്‌ ഹൃദയമിടിപ്പില്‍ വ്യതിയാനം മുതല്‍ പെട്ടെന്നുള്ള മരണംവരെ ഇതുമൂലം സംഭവിക്കാം.

Related Articles

Back to top button