IndiaLatest

ഭീകരാക്രമണങ്ങളിൽ വലിയ കുറവെന്ന് ജി.കിഷൻ റെഡ്ഡി

“Manju”

ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണങ്ങളിൽ വലിയ കുറവ് ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. കഴിഞ്ഞ വർഷം 221 ഭീകരരെ സൈന്യം വധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 2020ൽ വധിച്ച ഭീകരരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

2019ൽ ആകെ 157 ഭീകരരെയാണ് വധിച്ചത്. ഭീകരാക്രമണങ്ങളും മറ്റുമായി 594 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ 2020ൽ കേസുകളുടെ എണ്ണം 244 ആയി കുറഞ്ഞെന്നും ഇത് വലിയ നേട്ടമാണ്. 2019ൽ സൈന്യത്തിന് നേരെ കല്ലെറിയുന്ന പ്രവണത വലിയ രീതിയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈന്യത്തിന് നേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് 2,009 സംഭവങ്ങളാണ് 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 2020ൽ ഇത് വെറും 327 ആയി ചുരുങ്ങിയെന്നും കിഷൻ റെഡ്ഡി അറിയിച്ചു. 2019 ആഗസ്റ്റ് 5ന് ജമ്മുവിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയിരുന്നു. ഇതിന് ശേഷം കശ്മീരിൽ ഭീകരരുടെ സ്വാധീനം വലിയ രീതിയിൽ കുറഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Related Articles

Back to top button