സംസ്ഥാനത്ത് ഇന്ന് മാസ്ക്ക് ധരിക്കാത്തതിന് 4513 കേസുകള്‍

സംസ്ഥാനത്ത് ഇന്ന് മാസ്ക്ക് ധരിക്കാത്തതിന് 4513 കേസുകള്‍

“Manju”

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 4513 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1216 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 17432 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1987 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. 178 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലില്‍ 473 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 294 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലില്‍ 340 കേസുകളും കൊല്ലം സിറ്റിയില്‍ 1189 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related post