KeralaLatestThiruvananthapuram

കേരളത്തില്‍ സെപ്തംബര്‍ ആദ്യ ആഴ്ച വരെ കാലവ‍ര്‍ഷം ദുര്‍ബലമാകും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കേരളത്തില്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച വരെ കാലവ‍ര്‍ഷം ദുര്‍ബലമായി തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. എന്നാല്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും. കഴിഞ്ഞാഴ്ച്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ഇപ്പോള്‍ ജാര്‍ഖണ്ഡിനു മുകളിലാണ്. ഇതിന്റെ സ്വാധീനത്തില്‍ മധ്യ ഇന്ത്യയിലും കൊങ്കണ്‍ തീരത്തും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുന മര്‍ദ്ദം ഈ ബുധനാഴ്ചയോടെ രൂപം കൊള്ളും. എന്നാല്‍ ഇത് കേരളത്തില്‍ കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Related Articles

Back to top button