മോഡിയുടെ ഉള്‍പ്പെടെയുള്ള റാലികളില്‍  500 പേര്‍ മാത്രം

മോഡിയുടെ ഉള്‍പ്പെടെയുള്ള റാലികളില്‍ 500 പേര്‍ മാത്രം

“Manju”

ന്യൂഡല്‍ഹി: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങളുമായി കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും. കോവിഡ് കണക്കിലെടുത്ത് ബംഗാളില്‍ ഇനി റാലികള്‍ നടത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബിജെപിയും രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രചാരണ റാലികളില്‍ 500 പേരില്‍ കൂടുതല്‍ ഇനി പങ്കെടുക്കില്ല. ചെറിയ പൊതുയോഗങ്ങള്‍ മാത്രമേ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തുകയുള്ളുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ വ്യക്തമാക്കി.

Related post