Latest

ദൃശ്യം സിനിമക്കെതിരെ റെജി ലൂക്കോസ്

“Manju”

ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രമാണ് ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 . മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. ചിത്രത്തെ പ്രശംസിക്കുന്നതിനോടൊപ്പം നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിമര്‍ശകര്‍ക്ക് എല്ലാം വ്യക്തമായ മറുപടിയും ജീത്തു ജോസഫ് പല അവസരത്തിലും നല്‍കിയിരുന്നു. ദൃശ്യം സിനിമ ഉണ്ടാക്കിയ ചര്‍ച്ചകള്‍ക്ക് അടുത്തെങ്ങും വിരാമമുണ്ടാകുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയ നിരീക്ഷന്‍ റെജി ലൂക്കോസാണ് സിനിമയ്‌ക്കെതിരെ ഇത്തവണ രംഗത്തെത്തിയത്. തുവരെ ഇറങ്ങിയ മലയാള സിനിമകളില്‍ വച്ച്‌ ഏറ്റവും സാമൂഹികവിരുദ്ധമായ സിനിമയാണ് ദൃശ്യമെന്നാണ് റെജിയുടെ വാദം. നേരത്തെ വിനീത് ശ്രീനിവാസനെയും അദ്ദേഹത്തിന്റെ പാട്ടിനെയും വിമര്‍ശിച്ച്‌ റെജി രംഗത്തെത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Related Articles

Back to top button