Uncategorized

വിദേശകാര്യ മന്ത്രിമാരുടെ യോഗവും അലസിപിരിഞ്ഞതില്‍ അതൃപ്തി അറിയിച്ച്‌ ഇന്ത്യ

“Manju”

ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രിമാരുടെ യോഗവും അലസിപിരിഞ്ഞതില്‍ അതൃപ്തി അറിയിച്ച്‌ ഇന്ത്യ. ഉച്ചകോടി ലക്ഷ്യം കാണാതെ പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുക്രെയ്ന്‍ യുദ്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം അലസിപ്പിരിഞ്ഞിരുന്നു. ജി20 അധ്യക്ഷനും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ മോദിയുടെ സമാധാന ആഹ്വാനം തള്ളിക്കൊണ്ടാണ് രാജ്യങ്ങള്‍ കൊമ്പുകോര്‍ത്തത്. ബംഗലുരുവില്‍ നടന്ന ജി 20 ധനമന്ത്രിമാരുടെ യോഗവും സമവായത്തിലെത്തിയിരുന്നില്ല.

ഇന്നലെയാണ് ഇന്ത്യയുടെ അധ്യക്ഷതയില്‍ ജി 20 രാജ്യങ്ങളിലെ മന്ത്രിമാരുടെ രണ്ടാമത്തെ യോഗം നടന്നത്. റഷ്യ, അമേരിക്ക, ചൈന, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററിലാണ് യോഗം നടന്നത്. എന്നാല്‍ യുക്രെയ്ന്‍ യുദ്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യോഗം അലസിപിരിഞ്ഞു.

Related Articles

Back to top button