IndiaLatest

ആശങ്കയോടെ രാജ്യം; 24 മണിക്കൂറിനുള്ളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചത് 3,32,730 പേര്‍ക്ക്

“Manju”

ന്യൂദല്‍ഹി: കോവിഡ് രോഗം രാജ്യത്ത് രൂക്ഷമായി വ്യാപിക്കുന്നു. രാജ്യത്ത് പുതിയതായി 3,32,730 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2,263 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതോടെ ആകെ മരണം 1,86,920 ആയി.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്കു പുറമേ കേരള, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ 24,28,616 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇന്നലെ 1,93,279 പേര്‍ രോഗമുക്തി നേടിയതോടെ 1,36,48,159 പേര്‍ ആകെ രോഗമുക്തി നേടി. 13,54,78,420 പേര്‍ രാജ്യത്ത് ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചു.

Related Articles

Back to top button