IndiaKeralaLatest

പാലക്കാട് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കുതിരയോട്ടം

“Manju”

പാലക്കാട്: തത്തമംഗലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കുതിരയോട്ടം നടത്തിയ സംഘാടകര്‍ക്കെതിരെ കേസ്. അങ്ങാടിവേലയോട് അനുബന്ധിച്ചായിരുന്നു കുതിരയോട്ടം.
54 കുതിരകളാണ് പരിപാടിയില്‍ പെങ്കടുത്തത്. റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മാസ്ക് ശരിയായി ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ജനങ്ങളുടെ തടിച്ചുകൂടല്‍. തടിഞ്ഞുകൂടിയ ജനങ്ങള്‍ക്കിടയിലേക്ക് ഒരു കുതിര പാഞ്ഞുകയറുകയും വീഴുകയും ചെയ്തു. കുതിരപ്പുറത്തുണ്ടായിരുന്ന ആള്‍ക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുതിരയോട്ടം നിര്‍ത്തിവെപ്പിച്ചു. തടിച്ചുകൂടിയ ജനങ്ങളെ ലാത്തിവീശി ഓടിക്കുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഉത്സവത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായി സംഘാടകര്‍ പൊലീസിനോടും നഗരസഭയോടും അനുമതി നേടിയിരുന്നു. തുടര്‍ന്ന് കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചടങ്ങാണ് അങ്ങാടിവേല.

Related Articles

Back to top button