ന്യൂഡല്‍ഹി: ഈ മാസം രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകള്‍ 16 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്. ഓരോ സംസ്ഥാനങ്ങളിലും നടക്കാന്‍ പോകുന്ന വിവിധ ആഘോഷങ്ങള്‍ കാരണമാണ് അവധികള്‍. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു.
2022 ജനുവരിയിലെ ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികള്‍
1. ജനുവരി 1 – പുതുവത്സരാഘോഷം( രാജ്യത്തുടനീളം) 2. ജനുവരി 3 – പുതുവത്സരാഘോഷം/ലൂസൂംഗ് (സിക്കിം) 3. ജനുവരി 4- ലൂസൂംഗ് (മിസോറാം) 4. ജനുവരി 11- മിഷണറി ദിനം 5. ജനുവരി 12- സ്വാമി വിവേകാനന്ദന്റെ ജന്മദിനം 6. ജനുവരി 14- മകര സംക്രാന്തി (വിവിധ സംസ്ഥാനങ്ങളില്‍) 7. ജനുവരി 15- പൊങ്കല്‍ ( ആന്ധ്രാ പ്രദേശ്, തമിഴനാട്, പുതുച്ചേരി) 8.ജനുവരി 18-തയ്പ്പൂയം (ചെന്നൈ) 9. ജനുവരി 26- റിപ്പബ്ലിക് ദിനം (രാജ്യത്തുടനീളം) 10. ജനുവരി 31- മീ–ഡാം–മീ–ഫി (ആസാം) ബാക്കിയുള്ള ആറ് ദിവസങ്ങള്‍ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുമാണ്.