IndiaKeralaLatest

കോവിഡ് ബോധവത്കരണത്തിന് വാട്സ്‌ആപ് സ്റ്റിക്കറുമായി രോഗ്യമന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസിന്റെ അതിശക്തമായ വ്യാപനത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോവുന്നത്. വീട്ടില്‍ തന്നെ തുടരുക, കൃത്യമായ പ്രതിരോധ നടപടികള്‍ എടുക്കുക എന്നതെല്ലാം ഈ സമയത്ത് അത്യാവശ്യമാണ്. സാമൂഹ്യ അകലം, മാസ്ക് ധരിക്കല്‍ ഈ കാര്യങ്ങളിലെ ബോധവത്കരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നൂതനമായ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റിലൂടെ പുതിയ ഒരു സ്റ്റികെര്‍ പ്രചരിപ്പിക്കുകയാണ് കേന്ദ്രമന്ത്രാലയം.

കോവിഡ് പ്രതിരോധ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം വാട്സ്‌ആപ് സ്റ്റികെറുകള്‍. അതില്‍ മാസ്ക് ധരിക്കുന്നത് അടക്കമുള്ള കാര്യങ്ങളുടെ സ്റ്റികെര്‍ ലഭ്യമാണ്.

ഈ സ്റ്റികെറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ലിങ്കും ട്വീറ്റിനൊപ്പം നല്‍കുന്നുണ്ട്. പൊതു ജനങ്ങള്‍ക്കിടയില്‍ കോവിഡിനെതിരായ ബോധവത്കരണം വീണ്ടും ശക്തമാക്കുവാന്‍ സഹായിക്കുന്നതാണ്. ഏപ്രില്‍ ആദ്യം, വാക്സീന്‍ ഫോര്‍ ഓള്‍ എന്ന സ്റ്റികെര്‍ വാട്സ്‌ആപ് തന്നെ പുറത്തിറക്കിയിരുന്നു. ഇതിലൂടെ എല്ലാവര്‍ക്കും വാക്സിന്‍ എന്ന ക്യാംപെയിനാണ് ലക്ഷ്യമിട്ടത്.

Related Articles

Back to top button