LatestThiruvananthapuram

ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ കെഎസ്‌ഇബി പെന്‍ഷന്‍ മുടങ്ങും

“Manju”

തിരുവനന്തപുരം : ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ അടുത്തമാസം പെന്‍ഷന്‍ മുടങ്ങുമെന്ന് കെഎസ്‌ഇബി. സര്‍‌ക്കാര്‍ ഏറ്റെടുത്ത ജലഅതോറിറ്റി വൈദ്യുതി ചാര്‍ജ് കുടിശിക വിഹിതവും ബജറ്റ് വിഹിതവും ഉള്‍പ്പെടെ 508.67 കോടി രൂപ ധനവകുപ്പ് നല്‍കിയില്ലെങ്കില്‍ കെഎസ്‌ഇബി സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും ഓഗസ്റ്റില്‍ പെന്‍ഷന്‍ വിതരണം മുടങ്ങുമെന്നും ചെയര്‍മാന്‍ വൈദ്യുതി മന്ത്രിയെയും ധനവകുപ്പിനെയും അറിയിച്ചു.

ജല അതോറിറ്റിയുടെ 2018 വരെയുള്ള കുടിശിക 1326.69 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇത് ഗഡുക്കളായി സര്‍ക്കാര്‍ കെഎസ്‌ഇബിക്കു കൈമാറുമെന്നായിരുന്നു ധാരണ.കോവിഡ് കാലത്തു നല്‍കിയ ആനുകൂല്യങ്ങളുടെ ഭാരത്തില്‍ നിന്നു കെഎസ്‌ഇബിയുടെ വരുമാനം സാധാരണ നിലയിലേക്ക് വരുന്നതേയുള്ളൂ.

ജൂലൈ അവസാനപാദത്തില്‍ 327.56 കോടി മാത്രമേ നീക്കിയിരിപ്പ് ഉണ്ടാകുവെന്നും ഓഗസ്റ്റ് 1 മുതല്‍ 9 വരെ ചെലവിന് 1017.33 കോടി വേണമെന്നുമാണ് കെഎസ്‌ഇബി ധനവകുപ്പിനെ അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 2ന് പെന്‍ഷന്‍ വിതരണത്തിന് 127 കോടി രൂപ വേണം. ഈ വിവരം നിരവധി തവണ ധനവകുപ്പിനെ അറിയിച്ചെങ്കിലും വകുപ്പ് കനിയുന്നില്ലെന്നും പെന്‍ഷന്‍ വിതരണം മുടങ്ങുമെന്നും കെഎസ്‌ഇബി ധനകാര്യവിഭാഗം വൈദ്യുതി മന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി.

Related Articles

Back to top button